Monday, August 14, 2017

സ്വാതന്ത്ര്യം....???

ഇന്ന് ഫേസ്ബുക്കുകളിലും വാട്സാപ്പുകളിലും നിറഞ്ഞു നിൽക്കുന്ന പോസ്റ്റുകൾ സ്വാതന്ത്രദിന ആശംസകൾ എന്നായിരിക്കും....ഈ സ്വന്ത്രത്തെക്കുറിച്ചു കേൾക്കുമ്പോൾ ഒന്ന് ആഴത്തിൽ ചിന്തിച്ചു നോക്കു....എവിടെയാണ് നിങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നത്.....

എന്നും ഇന്ത്യൻ ജനത അടിമത്വത്തിന്റെ പിടിയിലമർന്നു ദിനം ദിനം മരിച്ചു കൊണ്ടിരിക്കുകയാണ്...അന്ന് നമ്മുക്ക് അടിമത്തം സമ്മാനിച്ചത് ബ്രിടീഷുകാരാണെങ്കിൽ ഇന്ന് അത് നമ്മൾക്ക് സമ്മാനിക്കുന്നത് നാം തന്നെയാണ്...

ചീഞ്ഞളിഞ്ഞ ചിന്തകൾ കൊണ്ടും....പ്രവർത്തികൾ കൊണ്ടും മൃഗീയതയുടെ കൊടുമുടികൾ വരെ കീഴടക്കി ഇന്ന് ഒരു കാട്ടാളന്റെ വേഷം ആടിതിമിർക്കുകയാണ് നാം ഓരോരുത്തരും...!! സമൂഹത്തിനു മുന്നിൽ ഒരു മുഖമൂടിയണിഞ്ഞു പലപ്പോഴും നാടകം ആടുമ്പോൾ നാം മറന്നു പോവുന്നു ഈ മനുഷ്യത്വം എന്നൊരു വാക്ക്...

സ്വാതന്ത്ര്യം.... ???? ജാതിയുടെ പേരിൽ ....മതത്തിന്റെ പേരിൽ ...ചേരികളുടെ പേരിൽ....സദാചാരങ്ങളുടെ പേരിൽ അങനെ എല്ലായിടത്തും ഈ സ്വാതന്ത്ര്യം എന്ന വാതിൽ നമുക്ക് മുന്നിൽ ഇന്നും കൊട്ടിയടച്ചിരിക്കുകയാണ്. 

 ഒരു സ്ത്രീ സമൂഹം മുഴുവൻ ഈ സ്വാതന്ത്ര്യം എന്ന വാക്കിൻറെ അർത്ഥം തേടിയലയുകയാണ് ഇന്നും .....വെറും മാംസപിണ്ഡങ്ങളായ് മാത്രം സ്ത്രീയെ കാണുന്ന ഒരു നീച സമൂഹത്തിനു മുന്നിലാണ് ഇന്ന് ഞാൻ....സ്ത്രീ എന്ന വാക്കിനു വെറും കാമത്തിന്റെ നിറക്കൂട്ടുകൾ മാത്രം പകർന്നു കൊടുക്കുന്ന വെറും ചെന്നായ്ക്കളുടെ സമൂഹത്തിലാണ് ഞാൻ എന്ന സ്ത്രീയും. 

സ്ത്രീയുടെ അഭിപ്രായങ്ങൾക്കു ഒരു വിലയും കല്പിക്കാത്ത.... സ്ത്രീയുടെ സ്വപ്നങ്ങൾക്ക് അതിരുകൾ പണിത് അതിൽ ആടിതിമിർക്കുന്ന പുരുഷ സമൂഹമാണ് ഏറെയും. വിരലിൽ എണ്ണാൻ മാത്രം കഴിയുന്ന ചില വ്യക്തിത്വങ്ങൾ ഇന്നും സ്ത്രീ സ്വന്ത്രത്തിനുവേണ്ടി പോരാടുന്നു....

അമ്മയെന്നോ പെങ്ങളെന്നോ കുഞ്ഞെന്നോ തിരിച്ചറിയാൻ കഴിയാത്ത വിധം കാമപ്രാന്തിൽ ഇഴുകിച്ചേർന്നു കൊന്നൊടുക്കിയത് മുഴുവൻ സ്ത്രീത്വത്തെ....ഒടുവിൽ ആ പുരുഷ കാമപ്രാന്തത്തിന്റെ പാപം മുഴുവൻ പേറേണ്ടി വരുന്നതും അവൾ തന്നെ....വസ്ത്രധാരണത്തിന്റെ പേരിൽ...., സമയത്തിന്റെ പേരിൽ, പ്രണയത്തിന്റെ പേരിൽ......അവളെ പാപിയെന്നു മുദ്രകുത്താൻ പേരുകളേറെ. 

എന്നാണ് ഈ അടിമത്വത്തിൽ നിന്ന് സ്ത്രീക്ക് മോചനം ലഭിക്കുക....അന്നായിരിക്കും ഇന്ത്യക്ക് പൂർണ സ്വാതന്ത്ര്യം ലഭിക്കുക.  

പട്ടിണിയും രോഗങ്ങളും ഇല്ലാത്ത ....സ്ത്രീയുടെ അഭിപ്രായങ്ങൾക്കു വില കൽപ്പിക്കുന്ന.....ജാതിയുടെയും മതത്തിന്റെയും പേരിൽ യുദ്ധങ്ങൾ നടക്കാത്ത ...സദാചാരങൾ ഇല്ലാത്ത ...മനുഷ്യനെ മനുഷ്യനായ്‌ കാണാൻ കഴിയുന്ന ഒരു തലമുറ ഇനിയെങ്കിലും ഉയർന്നു വരട്ടെ എന്നുആത്മാർത്ഥമായ പ്രാർത്ഥിച്ചു കൊണ്ട്  ഞാൻ  പിറന്ന ഭാരത ഭൂമിക്ക്  എന്റെ ഹൃദയത്തിൽനിന്നു,  രക്തത്തിൽ ചാലിച്ച

ജയ് ഹിന്ദ് ......!!!




No comments:

Post a Comment